Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Waterborne Diseases

Kottayam

ജ​ല​ജ​ന്യ​രോ​ഗ​ങ്ങ​ള്‍: ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ്

കോ​​ട്ട​​യം: സം​​സ്ഥാ​​ന​​ത്ത് വി​​വി​​ധ സ്ഥ​​ല​​ങ്ങ​​ളി​​ല്‍ ഷി​​ഗെ​​ല്ല​​യും ജി​​ല്ല​​യി​​ല്‍ ജ​​ല​​ജ​​ന്യ​​രോ​​ഗ​​ങ്ങ​​ളും റി​​പ്പോ​​ര്‍​ട്ട് ചെ​​യ്ത സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ ജ​​ന​​ങ്ങ​​ള്‍ ജാ​​ഗ്ര​​ത പു​​ല​​ര്‍​ത്ത​​ണ​​മെ​​ന്ന് ആ​​രോ​​ഗ്യ​​വ​​കു​​പ്പ്. മ​​ഞ്ഞ​​പ്പി​​ത്ത​​വും വ​​യ​​റി​​ള​​ക്ക രോ​​ഗ​​ങ്ങ​​ളും മ​​റ്റു ജ​​ല​​ജ​​ന്യ രോ​​ഗ​​ങ്ങ​​ളും ജി​​ല്ല​​യി​​ല്‍ റി​​പ്പോ​​ര്‍​ട്ട് ചെ​​യ്തി​​ട്ടു​​ണ്ട്. മ​​ഴ കൂ​​ടി​​വ​​രു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ ഇ​​വ കൂ​​ടു​​ത​​ല്‍ ആ​​ളു​​ക​​ളെ ബാ​​ധി​​ച്ചേ​​ക്കാം. രോ​​ഗ ല​​ക്ഷ​​ണ​​ങ്ങ​​ളു​​ള്ള​​വ​​ര്‍ എ​​ത്ര​​യും വേ​​ഗം അ​​ടു​​ത്തു​​ള്ള ആ​​രോ​​ഗ്യ​​കേ​​ന്ദ്ര​​ങ്ങ​​ളി​​ല്‍ ചി​​കി​​ത്സ തേ​​ട​​ണ​​മെ​​ന്ന് ജി​​ല്ലാ മെ​​ഡി​​ക്ക​​ല്‍ ഓ​​ഫീ​​സ​​ര്‍ ഡോ. ​​എ​​ന്‍. പ്രി​​യ അ​​റി​​യി​​ച്ചു.
കു​​ട്ടി​​ക​​ളി​​ലും പ്രാ​​യ​​മാ​​യ​​വ​​രി​​ലും രോ​​ഗം ഗു​​രു​​ത​​ര​​മാ​​വാ​​ന്‍ സാ​​ധ്യ​​ത​​യു​​ള്ള​​തി​​നാ​​ല്‍ പ്ര​​ത്യേ​​ക ശ്ര​​ദ്ധ​​യും ജാ​​ഗ്ര​​ത​​യും പു​​ല​​ര്‍​ത്ത​​ണം. കു​​ട്ടി​​ക​​ളി​​ലും വ​​യോ​​ജ​​ന​​ങ്ങ​​ളി​​ലും നി​​ര്‍​ജ​​ലീ​​ക​​ര​​ണം അ​​പ​​ക​​ട​​സാ​​ധ്യ​​ത കൂ​​ട്ടും.

എ​​ന്താ​​ണ് ഷി​​ഗെ​​ല്ല രോ​​ഗം

ഷി​​ഗെ​​ല്ല എ​​ന്ന ബാ​​ക്‌​ടീ​​രി​​യ ശ​​രീ​​ര​​ത്തി​​ല്‍ പ്ര​​വേ​​ശി​​ക്കു​​ന്ന​​തു​​മൂ​​ലം കു​​ട​​ലി​​ലു​​ണ്ടാ​​കു​​ന്ന ഒ​​രി​​നം അ​​ണു​​ബാ​​ധ​​യാ​​ണ് ഷി​​ഗെ​​ല്ല രോ​​ഗം. വ​​യ​​റി​​ള​​ക്കം, ഛര്‍​ദി എ​​ന്നി​​വ​​യാ​​ണ് പ്ര​​ധാ​​ന​​ല​​ക്ഷ​​ണം. കു​​ട​​ലി​​ന്‍റെ ആ​​വ​​ര​​ണ​​ത്തെ ബാ​​ക്ടീ​​രി​​യ ബാ​​ധി​​ക്കു​​ക​​യും അ​​വി​​ടെ ത​​ക​​രാ​​റു​​ക​​ള്‍ സൃ​​ഷ്‌​ടി​​ക്കു​​ക​​യും ചെ​​യ്യു​​ന്നു. മ​​റ്റു വ​​യ​​റി​​ള​​ക്ക രോ​​ഗ​​ങ്ങ​​ളെ അ​​പേ​​ക്ഷി​​ച്ചു വ​​ള​​രെ പെ​​ട്ടെ​​ന്ന് പ​​ട​​ര്‍​ന്നു​പി​​ടി​​ക്കാ​​ന്‍ സാ​​ധ്യ​​ത​​യു​​ള്ള​​തി​​നാ​​ല്‍ പ്ര​​ത്യേ​​ക ജാ​​ഗ്ര​​ത വേ​​ണം.

ല​​ക്ഷ​​ണ​​ങ്ങ​​ള്‍

=ബാ​​ക്‌​ടീ​​രി​​യ ശ​​രീ​​ര​​ത്തി​​ല്‍ പ്ര​​വേ​​ശി​​ച്ച് ഒ​​ന്നോ ര​​ണ്ടോ ദി​​വ​​സ​​ത്തി​​നു​​ള്ളി​​ല്‍ രോ​​ഗ​​ല​​ക്ഷ​​ണ​​ങ്ങ​​ള്‍ പ്ര​​ക​​ട​​മാ​​യേ​​ക്കാം.

=ക​​ടു​​ത്ത പ​​നി​​യോ​​ടു​​കൂ​​ടി​​യ വ​​യ​​റി​​ള​​ക്കം.

=മ​​ല​​ത്തി​​ല്‍ ര​​ക്തം, ക​​ഫം എ​​ന്നി​​വ കാ​​ണ​​പ്പെ​​ടു​​ക.

=ക​​ടു​​ത്ത വ​​യ​​റു​​വേ​​ദ​​ന, വ​​യ​​റ്റി​​ല്‍ കോ​​ച്ചി​​പ്പി​​ടി​​ത്തം, ഓ​​ക്കാ​​നം, ഛര്‍​ദി, ക​​ടു​​ത്ത ക്ഷീ​​ണം, ശ​​രീ​​ര​​വേ​​ദ​​ന.

=കൂ​​ടെ​​ക്കൂ​​ടെ മ​​ല​​മൂ​​ത്ര​​വി​​സ​​ര്‍​ജ്ജ​​നം ന​​ട​​ത്ത​​ണ​​മെ​​ന്ന തോ​​ന്ന​​ല്‍.

പ​​ക​​രു​​ന്ന വി​​ധ​​ങ്ങ​​ള്‍

=രോ​​ഗാ​​ണു​​ക്ക​​ള്‍ അ​​ട​​ങ്ങി​​യ മ​​ലി​​ന​​ജ​​ലം കു​​ടി​​ക്കു​​ക​​യോ മ​​ലി​​ന​​ജ​​ല​​ത്തി​​ല്‍ ത​​യാ​​റാ​​ക്കു​​ന്ന ഭ​​ക്ഷ​​ണം ക​​ഴി​​ക്കു​​ക​​യോ ചെ​​യ്യു​​ന്ന​​തി​​ലൂ​​ടെ.

=വ്യ​​ക്തി ശു​​ചി​​ത്വം പാ​​ലി​​ക്കാ​​ത്ത​​തു വ​​ഴി​​യും രോ​​ഗ​​ബാ​​ധി​​ത​​രു​​മാ​​യി നേ​​രി​​ട്ടു​​ള്ള സ​​മ്പ​​ര്‍​ക്ക​​ത്തി​​ലൂ​​ടെ​​യും.

=ഈ​​ച്ച​​ക​​ള്‍ വ​​ഴി.

ശ്ര​​ദ്ധി​​ക്കേ​​ണ്ട കാ​​ര്യ​​ങ്ങ​​ള്‍

=ആ​​ഹാ​​രം പാ​​കം ചെ​​യ്യു​​ന്ന​​തി​​നും ഭ​​ക്ഷ​​ണം ക​​ഴി​​ക്കു​​ന്ന​​തി​​നും മു​​ന്‍​പും മ​​ല​​വി​​സ​​ര്‍​ജ്ജ​​ന​​ത്തി​​നു ശേ​​ഷ​​വും കൈ​​ക​​ള്‍ സോ​​പ്പും വെ​​ള്ള​​വും ഉ​​പ​​യോ​​ഗി​​ച്ച് ന​​ന്നാ​​യി ക​​ഴു​​കു​​ക.

=ആ​​ഹാ​​രം മൂ​​ടി​​വ​യ്ക്കു​​ക. പ​​ഴ​​കി​​യ​​തും തു​​റ​​ന്നു വ​​ച്ച​​തു​​മാ​​യ ഭ​​ക്ഷ​​ണം ഒ​​ഴി​​വാ​​ക്കു​​ക.

=പ​​ഴ​​ങ്ങ​​ളും പ​​ച്ച​​ക്ക​​റി​​ക​​ളും ശു​​ദ്ധ​​ജ​​ല​​ത്തി​​ല്‍ ക​​ഴു​​കി ഉ​​പ​​യോ​​ഗി​​ക്കു​​ക.

=ഭ​​ക്ഷ​​ണം ന​​ന്നാ​​യി പാ​​കം ചെ​​യ്ത് ഉ​​പ​​യോ​​ഗി​​ക്കു​​ക.

=തി​​ള​​പ്പി​​ച്ചാ​​റ്റി​​യ വെ​​ള്ളം മാ​​ത്രം കു​​ടി​​ക്കു​​ക.​ തി​​ള​​പ്പി​​ച്ച വെ​​ള്ള​​ത്തി​​ന്‍റെ കൂ​​ടെ തി​​ള​​പ്പി​​ക്കാ​​ത്ത വെ​​ള്ളം ചേ​​ര്‍​ത്ത് ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​തും ശ​​രി​​യാ​​യ രീ​​തി​​യി​​ല്‍ തി​​ള​​പ്പി​​ക്കാ​​തെ കു​​ടി​​ക്കു​​ന്ന​​തും കൂ​​ടു​​ത​​ല്‍ അ​​പ​​ക​​ട​​ക​​ര​​മാ​​ണ്.

=രോ​​ഗ​​ല​​ക്ഷ​​ണ​​ങ്ങ​​ള്‍ ഉ​​ള്ള​​വ​​ര്‍ ഭ​​ക്ഷ​​ണം ത​​യാ​​റാ​​ക്കു​​ന്ന​​ത് ഒ​​ഴി​​വാ​​ക്കു​​ക.

=രോ​​ഗ​​ല​​ക്ഷ​​ണ​​ങ്ങ​​ള്‍ ഉ​​ള്ള​​വ​​രു​​മാ​​യി സ​​മ്പ​​ര്‍​ക്കം കു​​റ​​യ്ക്കു​​ക. രോ​​ഗി​​ക്ക് പ്ര​​ത്യേ​​ക ശൗ​​ചാ​​ല​​യം ന​​ല്‍​കു​​ക.

=രോ​​ഗി ഉ​​പ​​യോ​​ഗി​​ച്ച സാ​​ധ​​ന സാ​​മ​​ഗ്രി​​ക​​ളു​​മാ​​യി സ​​മ്പ​​ര്‍​ക്കം പു​​ല​​ര്‍​ത്താ​​തി​​രി​​ക്കു​​ക.

=ഡ​​യ​​പ്പ​​റു​​ക​​ള്‍ സു​​ര​​ക്ഷി​​ത​​മാ​​യി ക​​ള​​യു​​ക, പ​​രി​​സ​​ര ശു​​ചി​​ത്വം പാ​​ലി​​ക്കു​​ക.

=തു​​റ​​സാ​​യ സ്ഥ​​ല​​ങ്ങ​​ളി​​ല്‍ വി​​സ​​ര്‍​ജ്ജി​​ക്കാ​​തി​​രി​​ക്കു​​ക.

Latest News

Corehub Up